Monday, September 10, 2012

HSRC : Ente Nilapaadu - Oru Vishadeekaranam


We-are-doubtful-on-Kerala-High-speed-rail-corridor-HSRC എന്ന ഫേസ്ബുക്ക്‌ കമ്മ്യൂണിറ്റി പേജിലെ വിവരണങ്ങള്‍ വായിച്ചിട്ട് എന്റെ പല സുഹൃത്തുക്കളും ഞാന്‍ ഒരു വികസന വിരോധി ആയതു കൊണ്ടാണ് ഈ പേജ് ഉണ്ടാക്കിയത് എന്ന് പറയുന്നു. അത് കൊണ്ട് ഒരു വിശദീകരണം എന്ന നിലയ്ക്കാണ് ഈ കുറിപ്പ്. ഈ പേജ്ന്റെ പേര് തന്നെ അതിന്റെ ഉദ്ദേശ്യം വ്യക്തം ആക്കുന്നതാണ്. താഴെ പറയുന്ന കാര്യങ്ങള്‍ വായിച്ചിട്ട് നിങ്ങള്‍ ഒരു അഭിപ്രായം പറയുക.

1. ആദ്യമേ പറയട്ടെ ഞാന്‍ ഒരു വികസന വിരോധി അല്ല. ഒപ്പം തന്നെ പറയട്ടെ ഞാനൊരു പമ്പര വിഡ്ഢിയും അല്ല.
2. ഏത് ചെറിയ പദ്ധതിയും കൊട്ടി ഘോഷിച്ചു കൊണ്ട് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ ഈ പദ്ധതിയുടെ കാര്യത്തില്‍ കാണിക്കുന്ന അനാവശ്യമായ രഹസ്യാത്മകത എന്തിനാണ്?
 " അതിവേഗം ബഹുദൂരം " എന്ന് പറയുകയും " അതിവേഗം പരമ രഹസ്യം " എന്ന മട്ടില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതിലും ആണ് ഞങ്ങള്‍ക്ക് എതിര്‍പ്പ്.
3. ഈ പദ്ധതിയുടെ വിശദ വിവരങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികള്‍ ,MLA മാര്‍ ,MP മാര്‍ മുതലായ ജന പ്രതിനിധികള്‍ക്കും റെവന്യു വകുപ്പ്  ഉദ്യോഗസ്ഥര്‍  എന്നിവര്‍ക്കും അറിവുള്ളതായി തോന്നുന്നില്ല . ആരോട് ചോദിച്ചാലും അവര്‍ ഇരുട്ടില്‍ തപ്പുകയാണ്‌.  അതോ ഉന്നത നിര്‍ദേശം അനുസരിച്ച് അവര്‍ പൊട്ടന്‍ കളിക്കുകയാണോ എന്നും ഞങ്ങള്‍ക്ക് സംശയം ഉണ്ട്?
4. വാര്‍ത്തകള്‍ പോലും അരിച്ചു പെറുക്കി കണ്ണില്‍ പെടാത്ത രീതിയില്‍ ആണ് വരുന്നത്. 
5. ഭരണ കക്ഷി MLA മാരായ ശ്രീ പീ സീ വിഷ്ണുനാഥും ശ്രീ മോന്‍സ് ജോസഫും എതിര്‍പ്പുമായി രംഗത്തുന്ടെന്നത് തന്നെ പദ്ധതി പൊതു സമ്മതം അല്ല എന്നതിന് തെളിവ് അല്ലെ?
6. എത്ര മീറ്റര്‍ വീതിയില്‍ ആയിരിക്കും സ്ഥലം ഏറ്റെടുക്കുക എന്ന് ഇത് വരെ ഔദ്യോഗികമായ ഒരു വിശദീകരണവും ജനങ്ങള്‍ക്ക്‌ ലഭിച്ചിട്ടില്ല. 
7. ജനവാസ മേഖലകള്‍ കടന്നു പോകുന്ന പദ്ധതി മൂലം കുടി ഒഴിപ്പിക്കപെടുന്ന നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് ആവശ്യമായ പുനരധിവാസ പ്രദേശങ്ങള്‍ എവിടെയാണ് ഗവണ്മെന്റ് കണ്ടു വച്ചിട്ടുള്ളത് ?
8. നിലവിലുള്ള റോഡിന്‍റെയും റെയില്‍ന്റെയും  നിലവാരം ഉയര്‍ത്തല്‍, മാലിന്യ സംസ്കരണം, ഊര്‍ജ്ജ പ്രതിസന്ധി പരിഹരണം, പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള പൊതു സൌകര്യങ്ങളുടെ വ്യാപനം, പൊട്ടിതകര്‍ന്നു വിനാശം വിതക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന അണക്കെട്ടുകളുടെ പുനര്‍നിര്‍മ്മാണം എന്നിവ കഴിഞ്ഞിട്ട് പോരെ 1,20,000 കോടി രൂപ ചെലവ് ( ഇത് ഇപ്പോഴത്തെ കണക്കു, പദ്ധതി തീരുമ്പോഴേക്കും അത് പതിന്‍മടങ്ങ്‌ വര്‍ധിക്കാനാണ് സാധ്യത) പറയുന്ന ഈ പദ്ധതിയുടെ പിന്നാലെ പോകാന്‍.
10. റോഡിലെ കുഴിയിലും റോഡ്‌ അരികിലെ കാനയിലും വീണും പോട്ടിക്കിടക്കുന്ന ഇലക്ട്രിക്‌ കമ്പിയില്‍ തട്ടിയും മെഡിക്കല്‍ കോളേജില്‍ മരുന്നും ഒക്സിജെനും കിട്ടാതെയും ഊതി കുടിക്കാന്‍ കഞ്ഞി കിട്ടാതെയും സിദ്ധി കൂടുന്നവരുടെ എണ്ണം കുറക്കാന്‍ ശ്രമിച്ചിട്ട്  പോരെ അതി വേഗ ട്രെയിനില്‍ കയറി പായാന്‍.
7. മൂലമ്പിള്ളിയിലെ  കുടി ഒഴിപ്പിക്കലിനിടെ നടന്ന കൊടും ക്രൂരതകളും മനുഷ്യാവകാശ ലങ്ഘനങ്ങളും ജനങ്ങള്‍ മറന്നിട്ടില്ല. അതാണ്‌ ഞങ്ങളുടെ ആശങ്കയുടെ ഒരു അടിസ്ഥാന കാരണം.
8. സര്‍വ്വേ നടപടികള്‍ക്കും മണ്ണ് പരിശോധനക്കും വരുന്നവര്‍ ജനങ്ങളെ തെറ്റി ധരിപ്പിക്കുന്ന തരത്തില്‍ വ്യത്യസ്തമായ വിവരങ്ങള്‍ ആണ് പറയുന്നത്.
9. ഈ പ്രക്രിയകള്‍ക്ക് വരുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും വിരലിലെണ്ണാവുന്ന സ്വദേശി തൊഴിലാളികള്‍ക്കും യാതൊരു വിധത്തിലുള്ള തിരിച്ചറിയല്‍ രേഖകളോ അധികാര പത്രങ്ങളോ നല്‍കിയിട്ടില്ല.
10. സര്‍വ്വേ എന്ന പേരില്‍ മറ്റു ക്രിമിനലുകളോ വിധ്വംസക പ്രവര്‍ത്തകരോ മാവോയിസ്റ്റു പ്രവര്‍ത്തകരോ ഞങ്ങളുടെ പുരയിടങ്ങളില്‍ കയറി ഇറങ്ങി നടന്നിട്ട് പിന്നീട് എന്തെങ്ങിലും ഭവിഷ്യത് വന്നാല്‍ ആര് സമാധാനം പറയും?  
11. ഞങ്ങളുടെ പുരയിടങ്ങളിലും മറ്റും സര്‍വ്വേക്കാര്‍ വരുമ്പോള്‍ സഹകരിക്കണം എന്നെങ്കിലും ഞങ്ങളോട് പറയേണ്ടതല്ലേ ?
12. വികസനം വികസനം എന്ന് ആക്രോശിക്കാന്‍ വളരെ എളുപ്പമാണ്.അതിനു വേണ്ടി കൂടും കുടിയും ഒഴിഞ്ഞു വഴിയാധാരമാകുന്നത് ഞാനും എന്റെ കുടുംബവും നഷ്ടപ്പെടുന്നത്  എന്റെ തറവാടിന്റെ അസ്ഥിവാരവും അല്ലെങ്കില്‍....
13 . സായിപ്പിന്റെ നാട്ടില്‍ പോയി പത്തു പുത്തന്‍ ചക്രം ഉണ്ടാക്കിയിട്ട് വര്‍ഷത്തില്‍ ഒരു മാസം ഇവിടെ വന്നു ജനിച്ചു വളര്‍ന്ന മണ്ണിനെ കുറ്റം പറയുന്നത് അലങ്കാരമായി കാണുന്ന പ്രവാസികളും പുതു തലമുറ ശമ്പളം വാങ്ങി നിലം തൊടാതെ ജീവിക്കുന്ന കുറെ "മലയാലികളും" അല്ല  ഇവിടെ ഉള്ളവര്‍ക്ക് എന്ത് വേണം എന്ന് തീരുമാനിക്കേണ്ടത്.
14. അതിവേഗ റെയില്‍ന്റെ കാര്യത്തില്‍ കരയ്ക്ക്‌ നിന്ന് കളി കാണുന്നവരുടെ തീക്ഷ്ണതയും ആവേശവും കണ്ടാല്‍  3  മണിക്കൂര്‍ കൊണ്ട് മംഗലാപുരത്ത് നിന്ന് തിരുവനതപുരത്ത് എത്താന്‍  കഴിയാത്തത് ആണ് കേരളത്തിന്റെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം എന്ന് തോന്നും.
15. തൃശൂര്‍ ചേര്‍ത്തല ഹൈവേക്ക് സ്തുതി പാടിയിരുന്നവര്‍ ഉയര്‍ന്ന തോതിലുള്ള ടോള്‍ വന്നപ്പോള്‍ ഇത് അക്രമം ആണെന്ന് പറഞ്ഞത് എന്ത് കൊണ്ടാണ്. അത് നമ്മുടെ കീശയിലേക്ക്‌ കൈ കടത്തുന്നത് കൊണ്ട് തന്നെ. സൂപ്പര്‍ റോഡില്‍ യാത്ര ചെയ്യണമെങ്കില്‍ ടോള്‍ കൊടുക്കണം എന്ന് പറഞ്ഞിരുന്ന മിക്കവാറും മാന്യന്മ്മാര്‍ എല്ലാം തന്നെ പാലിയേക്കര പഴയ റോഡ്‌ അടച്ചു  കെട്ടുന്നത് വരെ ടോള്‍ കൊടുക്കാതെ അതിലൂടെ ആണ് യാത്ര ചെയ്തിരുന്നത്. അത് അടച്ചു കെട്ടിയത് കൊണ്ട് ഇനി ഗണികകളുടെ ചാരിത്ര്യ പ്രസംഗം പോലെ റോഡിന്‍റെ മേന്‍മയെപ്പറ്റിയും  ടോള്‍ന്റെ അനിവാര്യതയെപ്പറ്റിയും  വാചാലരായി നിര്‍വൃതി കൊള്ളാം.
16. ട്രെയിന്‍ ഓടി തുടങ്ങി കഴിഞ്ഞു ചാര്‍ജ് പറയുമ്പോള്‍ തീവെട്ടിക്കൊള്ള എന്ന് പറയുകയും ചെയ്യും .
17. വികസനം അത്യാവശ്യമാണ് ? അത് ഏറ്റവും അടിസ്ഥാനമായ കാര്യങ്ങളില്‍ നിന്ന് തുടങ്ങണം. അല്ലാതെ ജനങളുടെ നികുതിപ്പണം കൊണ്ട് വികസിത രാജ്യങ്ങളില്‍ ഉന്നത പഠനത്തിനു പോയി വന്നിട്ട് ഏറ്റവും അവസാനം വരേണ്ട കാര്യങ്ങള്‍ ആദ്യമേ ഇറക്കുമതി ചെയ്യാന്‍ ശ്രമിച്ചാല്‍ അത് അടിവസ്ത്രമില്ലാതെ മേല്‍ വസ്ത്രം ധരിച്ച പോലെ അശ്ലീലം ആയിരിക്കും. 
18. ജനസംഖ്യയിലെ ബഹുഭൂരിപക്ഷവും നല്ലൊരു ശതമാനം ജനപ്രതിനിതികളും ഉദ്യോഗസ്ഥരും ഒരിക്കല്‍ പോലും കേട്ടിട്ടില്ലാത്ത ഈ പദ്ധതി ആരുടെ സ്വപ്ന പദ്ധതി എന്നാണു പറയുന്നത്?

Thursday, August 23, 2012

Protest against acquisition of land for high speed railway corridor

Protest against acquisition of land for railway corridor


:

People who face the threat of land acquisition are already up in arms as the survey for the high speed railway corridor from Thiruvananthapuram to Mangalore is progressing in Thrissur district.

The project has invited the wrath of people in the survey period itself as there are complaints that the railway corridor passes through highly populated residential areas.

Though survey is in its final leg in the district, the local bodies and people representatives have not much idea about the project.

High speed train

The high speed train will be able to carry 817 passengers and there will be nine stations between Thiruvananthapuram and Mangalore.

The project is to take off by April next year and fully commissioned by March 2020. Each train running along the route will have eight coaches. They could carry 817 passengers per trip. The loan will be raised from Japan International Cooperation Agency for the project.

The project will be implemented jointly by the State and Union governments and Delhi Metro Corporation.

http://www.thehindu.com/todays-paper/tp-national/tp-kerala/article3604493.ece

Wednesday, August 22, 2012

High Speed Rail Corridor - കേരള ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍ - ആരുടെ സ്വപ്ന പദ്ധതി ? Kerala High Speed Rail Corporation Limited - കേരള ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് - മറ്റൊരു വെള്ളാനയുടെ ജനനം

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉപേക്ഷിച്ച  എക്സ്പ്രസ്സ്‌ ഹൈവേ പുതിയ വേഷമിട്ടു അവതരിക്കുന്നു....

ഒരു മെട്രോ റെയില്‍ പദ്ധതി പ്രഖ്യാപിച്ചിട്ടു മുന്നോട്ടു പോകാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പിക്കൊണ്ടിരിക്കുന്ന കേരള സംസ്ഥാനം പുതിയൊരു വെള്ളാനയെ വാങ്ങാനുള്ള ആശയവും ആയി മുന്നോട്ടു വരുന്നുണ്ട്. പതിനായിരക്കണക്കിനു ഭവനങ്ങളുടെ അടിത്തറ മാന്തി ലക്ഷകണക്കിന് ജനങ്ങളെ വഴിയാധാരമാക്കി അടുത്ത മൂലമ്പിള്ളി ഇവിടെ ജനിക്കാന്‍ പോകുന്നു. അതിനുള്ള പ്രാരംഭ സര്‍വ്വേ നടപടികള്‍ തുടങ്ങി കഴിഞ്ഞു. ദരിദ്രവാസികളുടെ ചാള പ്പുരയുടെ അവസാന കഴുക്കോലും ഊരിയെടുക്കാനായി Kerala High Speed Rail Corporation Limited എന്ന പേരില്‍ ഒരു കോര്‍പറേഷനും തുടങ്ങി കഴിഞ്ഞു. പേരൊക്കെ അടി പൊളി ആണ്; High Speed Rail Corridor. പദ്ധതി ചെലവ് കേട്ടാല്‍ പാവം മലയാളി ഞെട്ടാനും മതി. 118000 കോടി രൂപയാണത്രേ ഈ പദ്ധതിക്ക് ഇപ്പോള്‍ കണക്കാക്കുന്ന ചെലവ്. ഈ തുക അക്കത്തില്‍ എഴുതിയാല്‍ അതില്‍ എത്ര പൂജ്യങ്ങള്‍ ഉണ്ടാകുമെന്ന് കണ്ടുപിടിക്കാന്‍ മിക്കവാറും വല്ല കമ്മീഷനെയും നിയോഗിക്കെണ്ടാതായി വരും. എന്നാലും, മംഗലാപുരത്ത് ഉള്ള ഒരാള്‍ക്ക്‌ 1 1/2 മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എത്തിച്ചേരാന്‍ പറ്റുമെങ്കില്‍ കേരളത്തില്‍ വേറെ എന്തെങ്കിലും ആലോചിക്കാന്‍ ഉണ്ടോ!!??? ഒരു പബ്ലിക്‌ കക്കൂസ് പദ്ധതി പോലും കൂവി വിളിച്ചു സകല ജനങ്ങളെയും വിളിച്ചറിയിച്ചു കൊണ്ട് വരുന്ന സര്‍ക്കാര്‍ ഈ പദ്ധതി ഇത് വരെ വ്യാപകമായ വാര്‍ത്താ വിതരണത്തിനു കൊടുത്തിട്ടില്ല എന്നത് ദുരൂഹമായി തോന്നുന്നു. സര്‍വ്വേ നടപടികള്‍ക്ക് വരുന്നവരും മണ്ണ് പരിശോധനക്ക് വരുന്നവരും തികച്ചും തെറ്റിധാരണ പരത്തുന്ന രീതിയിലാണ് ജനങ്ങള്‍ക്ക്‌ വിവരങ്ങള്‍ നല്‍കുന്നത്. 15 മീറ്റര്‍ മുതല്‍ 115 മീറ്റര്‍ വരെ വീതിയിലായിരിക്കും സ്ഥലം ഏറ്റെടുക്കുന്നത് എന്നാണ് അറിയാന്‍ കഴിയുന്നത്. എന്തൊക്കെ തന്നെ ആയാലും നമ്മുടെ റോഡില്‍ ഇറങ്ങുന്നവന്‍ റോഡിലെ കുഴിയിലും കുണ്ടിലും വീണു ചാവുന്ന അവസ്ഥ പരിഹരിച്ചിട്ട് മതിയായിരുന്നു നമുക്ക് 1 1/2 മണിക്കൂര്‍ കൊണ്ട് കാസര്‍കോട്  നിന്ന് തിരുവനന്തപുരത്തേക്ക് എത്തിച്ചേരാന്‍.  
കേരളത്തെ നിത്യ കടക്കെണിയിലേക്ക് നയിക്കാവുന്ന ഈ പദ്ധതി ആരുടെ ആമാശയങ്ങളെയും കീശകളെയും വീര്‍പ്പിക്കാന്‍ ആണാവോ ???

കൂടുതല്‍ അപ്പ്‌ ഡേറ്റ് കളുമായി വീണ്ടും കാണാം ...... നല്ല നമസ്കാരം.