ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉപേക്ഷിച്ച എക്സ്പ്രസ്സ് ഹൈവേ പുതിയ വേഷമിട്ടു അവതരിക്കുന്നു....
ഒരു മെട്രോ റെയില്‍ പദ്ധതി പ്രഖ്യാപിച്ചിട്ടു മുന്നോട്ടു പോകാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പിക്കൊണ്ടിരിക്കുന്ന കേരള സംസ്ഥാനം പുതിയൊരു വെള്ളാനയെ വാങ്ങാനുള്ള ആശയവും ആയി മുന്നോട്ടു വരുന്നുണ്ട്. പതിനായിരക്കണക്കിനു ഭവനങ്ങളുടെ അടിത്തറ മാന്തി ലക്ഷകണക്കിന് ജനങ്ങളെ വഴിയാധാരമാക്കി അടുത്ത മൂലമ്പിള്ളി ഇവിടെ ജനിക്കാന്‍ പോകുന്നു. അതിനുള്ള പ്രാരംഭ സര്‍വ്വേ നടപടികള്‍ തുടങ്ങി കഴിഞ്ഞു. ദരിദ്രവാസികളുടെ ചാള പ്പുരയുടെ അവസാന കഴുക്കോലും ഊരിയെടുക്കാനായി Kerala High Speed Rail Corporation Limited എന്ന പേരില്‍ ഒരു കോര്‍പറേഷനും തുടങ്ങി കഴിഞ്ഞു. പേരൊക്കെ അടി പൊളി ആണ്; High Speed Rail Corridor. പദ്ധതി ചെലവ് കേട്ടാല്‍ പാവം മലയാളി ഞെട്ടാനും മതി. 118000 കോടി രൂപയാണത്രേ ഈ പദ്ധതിക്ക് ഇപ്പോള്‍ കണക്കാക്കുന്ന ചെലവ്. ഈ തുക അക്കത്തില്‍ എഴുതിയാല്‍ അതില്‍ എത്ര പൂജ്യങ്ങള്‍ ഉണ്ടാകുമെന്ന് കണ്ടുപിടിക്കാന്‍ മിക്കവാറും വല്ല കമ്മീഷനെയും നിയോഗിക്കെണ്ടാതായി വരും. എന്നാലും, മംഗലാപുരത്ത് ഉള്ള ഒരാള്‍ക്ക് 1 1/2 മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എത്തിച്ചേരാന്‍ പറ്റുമെങ്കില്‍ കേരളത്തില്‍ വേറെ എന്തെങ്കിലും ആലോചിക്കാന്‍ ഉണ്ടോ!!??? ഒരു പബ്ലിക് കക്കൂസ് പദ്ധതി പോലും കൂവി വിളിച്ചു സകല ജനങ്ങളെയും വിളിച്ചറിയിച്ചു കൊണ്ട് വരുന്ന സര്‍ക്കാര്‍ ഈ പദ്ധതി ഇത് വരെ വ്യാപകമായ വാര്‍ത്താ വിതരണത്തിനു കൊടുത്തിട്ടില്ല എന്നത് ദുരൂഹമായി തോന്നുന്നു. സര്‍വ്വേ നടപടികള്‍ക്ക് വരുന്നവരും മണ്ണ് പരിശോധനക്ക് വരുന്നവരും തികച്ചും തെറ്റിധാരണ പരത്തുന്ന രീതിയിലാണ് ജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നത്. 15 മീറ്റര്‍ മുതല്‍ 115 മീറ്റര്‍ വരെ വീതിയിലായിരിക്കും സ്ഥലം ഏറ്റെടുക്കുന്നത് എന്നാണ് അറിയാന്‍ കഴിയുന്നത്. എന്തൊക്കെ തന്നെ ആയാലും നമ്മുടെ റോഡില്‍ ഇറങ്ങുന്നവന്‍ റോഡിലെ കുഴിയിലും കുണ്ടിലും വീണു ചാവുന്ന അവസ്ഥ പരിഹരിച്ചിട്ട് മതിയായിരുന്നു നമുക്ക് 1 1/2 മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് എത്തിച്ചേരാന്‍.
കേരളത്തെ നിത്യ കടക്കെണിയിലേക്ക് നയിക്കാവുന്ന ഈ പദ്ധതി ആരുടെ ആമാശയങ്ങളെയും കീശകളെയും വീര്‍പ്പിക്കാന്‍ ആണാവോ ???
കൂടുതല്‍ അപ്പ് ഡേറ്റ് കളുമായി വീണ്ടും കാണാം ...... നല്ല നമസ്കാരം.
കൂടുതല്‍ അപ്പ് ഡേറ്റ് കളുമായി വീണ്ടും കാണാം ...... നല്ല നമസ്കാരം.
No comments:
Post a Comment